23 December Monday

ഇതാ സോജന്റെ ഗോട്ട്സ് വില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

സോജൻ ഗോട്ട് വില്ലയിൽ ആടുകളോടൊപ്പം

 മുണ്ടക്കയം

കേരളത്തിന്റെ തനത് ആട് ഇനമായ മലബാറി ആടുകളുടെ ഒരു വില്ലയുണ്ട് മുണ്ടക്കയം പുലിക്കുന്നിൽ. പുലിക്കുന്ന് കരിനിലം തുണ്ടിയിൽ സോജൻ ജോർജാണ് ഗോട്സ് വില്ല ഒരുക്കി വ്യത്യസ്തമായ ഒരു ആടുജീവിതം നയിക്കുന്നത്. നൂറോളം ആടുകളിൽനിന്നു മുന്നൂറോളം കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിറ്റ് 24 ലക്ഷം രൂപയോളം വാർഷിക വരുമാനമാണ് സോജൻ സമ്പാദിക്കുന്നത്. 25 ആടുകളുമായി തുടങ്ങിയ ഫാമിൽനിന്ന് 100 ആടുകളുള്ള വലിയ ഫാം സാധ്യമായതും വരുമാനത്തിന്റെ വലിയ സാധ്യത തിരിച്ചറിഞ്ഞ് തന്നെയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top