26 December Thursday

കെ ആര്‍ നാരായണന്‍ എല്‍പി സ്‌കൂളില്‍
വര്‍ണക്കൂടാരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
മരങ്ങാട്ടുപിള്ളി
കുറിച്ചിത്താനം കെ ആർ നാരായണൻ സർക്കാർ എൽപി സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മാതൃകാ പ്രീ-പ്രൈമറി സ്‌കൂൾ വർണക്കൂടാരം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് സർക്കാർ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും അന്തർദേശീയ നിലവാരമുള്ള ഒരു സ്‌കൂളെങ്കിലും നിർമിക്കുന്നതിന്റെ ഭാഗമായി ഇനി പൂർത്തിയാക്കാനുള്ളത് മൂന്നു സ്‌കൂളുകൾ മാത്രമാണെന്ന്‌ മന്ത്രി പറഞ്ഞു.  മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം നിർമിച്ചത്. തോമസ് ചാഴികാടൻ എംപി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി എമ്മാനുവേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷരാജു, അംഗങ്ങളായ സിറിയക് മാത്യു, എ തുളസീദാസ്, ജാൻസി റ്റോജോ, ജോസഫ് ജോസഫ്, കുറവിലങ്ങാട് എഇഒ ഡോ. കെ ആർ ബിന്ദുജി, കുറവിലങ്ങാട് ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എ സതീഷ് ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ റീന പോൾ, ജോർജ്‌ ഫിലിപ്പ്, സുജ പി ജോൺ, കെ ഷീബ, എം കെ രാജൻ, ടി എൻ ജയൻ, സാബു സെബാസ്റ്റ്യൻ, ജെനി ജോമോൻ, ലിബിൻ തോമസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top