22 December Sunday

നേട്ടവുമായി കൊല്ലം റോളർ 
സ്‌കേറ്റിങ് ക്ലബ്

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

മെഡൽ നേടിയ കൊല്ലം റോളർ സ്‌കേറ്റിങ് ക്ലബ് ടീം പരിശീലകൻ പി ആർ ബാലഗോപാലിനോടൊപ്പം

കൊല്ലം
ജില്ലാ –-സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കൊല്ലം റോളർ സ്‌കേറ്റിങ് ക്ലബ്ബിന്‌ മെഡൽ നേട്ടം. ജില്ലാ ചാമ്പ്യൻഷിപ്, പാലക്കാടും എറണാകുളത്തും നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്, ജില്ലാ –-സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ എന്നിവിടങ്ങളിൽ 30 മെഡല്‍ നേടിയാണ് ക്ലബ് അംഗങ്ങൾ തിളങ്ങിയത്‌. ക്വാഡ്, ഇൻലൈൻ സ്പീഡ് സ്‌കേറ്റിങ്, റോളർ സ്‌കൂട്ടർ എന്നിവയിൽ രോഹിത് ശിവകുമാർ, ശ്രേയാ ബാലഗോപാൽ, ആർ എസ് അദ്വൈത് രാജ്, പ്രാർഥനാ സജു, ജി ഗൗതം, അനൈക എസ് ബൈജു, എ ഇബ്രാഹിം ബാദുഷ, ദുർഗ സജേഷ്, ലാവണ്യ വിവേക്പിള്ള, അൻസിലീന പി സാബു, നവനീത് സിനി ജോർജ്, പ്രിതവ് സജു എന്നിവർ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടി. ഡിസംബർ അഞ്ചുമുതൽ 15വരെ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ രോഹിത് ശിവകുമാർ, ശ്രേയ ബാലഗോപാൽ, ആർ എസ് അദ്വൈത് രാജ് എന്നിവർ ജില്ലയിൽനിന്ന് കേരള ടീമിൽ ഇടം നേടി. ദേശീയ താരമായിരുന്ന പി ആർ ബാലഗോപാലാണ്‌ മുഖ്യപരിശീലകൻ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top