ഇടുക്കി
വനനിയമം ഭേദഗതി ചെയ്യുന്നതിനെതിരെ കര്‍ഷകസംഘം വില്ലേജ് കമ്മിറ്റികള്‍ ജില്ലയില്‍ പ്രകടനവും പൊതുയോഗങ്ങളും നടത്തി. ഇടുക്കി ഏരിയ കമ്മിറ്റി ചെറുതോണിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്‍തു. സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, കർഷകസംഘം ഏരിയ സെക്രട്ടറി എം വി ബേബി, സവാദ്, അരുൺ ദാസ്, ലോക്കൽ സെക്രട്ടറിമാരായ സുനിൽ ജേക്കബ്, പ്രഭാ തങ്കച്ചൻ, സുമേഷ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
കർഷകസംഘം മൂലമറ്റം ഏരിയ കമ്മിറ്റി പന്നിമറ്റത്ത് പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രൻ ഉദ്ഘാടനംചെയ്‍തു. ടെസിമോള്‍ മാത്യു അധ്യക്ഷയായി. പി ഡി സുമാൻ, സി വിനോബാ, പി പി സൂര്യകുമാർ, മനു മാത്യൂ, പി എ ഗോപി, സജി ആലയ്ക്കാത്തടത്തിൽ എന്നിവർ സംസാരിച്ചു.
വന സംരക്ഷണ നിയമ ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം നെടുങ്കണ്ടം ഏരിയാ കമ്മറ്റി നെടുങ്കണ്ടത്ത് പ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി എം എ സിറാജുദ്ദീൻ സംസാരിച്ചു. എം സി സാബു അധ്യക്ഷനായി.
പ്രകടനത്തിന് അബ്ദുൾ റഹിമാൻ, കെ കെ സുകുമാരൻ, കെ കെ സജു , ഇ എം സുരേഷ്, ടി ജി രാജൻ സുനിൽ, ഷീഫ എബ്രഹാം, സി എസ് രാജീവ്, കെ സി സജീവൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..