പുതുപ്പളളി
കാഴ്ചയുടെ വിരുന്നൊരുക്കി മെഗാ തിരുവാതിര പുതുപ്പള്ളിയിൽ അരങ്ങേറി. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
പുതുപ്പളളി സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ മൈതാനിയിൽ നടന്ന തിരുവാതിരയിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്‌ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം രമ മോഹൻ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ്കുട്ടി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ആർ സുഷമ, ജില്ലാ സെക്രട്ടറി അഡ്വ. ഷീജാ അനിൽ എന്നിവർ സംസാരിച്ചു.
കേരള ചരിത്രത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കാണ് തിരുവാതിര രൂപത്തിൽ അരങ്ങേറിയത്. രണ്ടാഴ്‌ച നീണ്ട പരിശീലനത്തിനൊടുവിലാണ് തിരുവാതിര അരങ്ങേറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..