23 December Monday

ഡോൾഫിൻ ചത്തത്‌ ന്യൂമോണിയ ബാധിച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

പള്ളിക്കര ബീച്ചിൽ കരക്കടിഞ്ഞ ഡോൾഫിൻ

 ബേക്കൽ

പള്ളിക്കര ബീച്ചിൽ കരയ്‌ക്കടിഞ്ഞ ഡോൾഫിൻ ചത്തത്‌ ന്യൂമോണിയ ബാധിച്ചെന്ന്‌  പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. ഞായർ രാവിലെയാണ്‌ 80 കിലോ തൂക്കവും നാല്‌ വയസ് പ്രായവുമുള്ള ഡോൾഫിൻ കരയ്‌ക്കടിഞ്ഞത്‌.  പാർക്ക് അധികൃതർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ്‌ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുൽ, എസ്എഫ്ഒ ബി ശേഷപ്പ, ബിഎഫ്ഒമാരായ രാഹുൽ, ജിതിൻ, ശിഹാബ്, റെസ്കവർ കെ സുനിൽ സുരേന്ദ്രൻ, വെറ്ററിനറി സർജന്മാരായ ഡോ. വർഷ പാലാടാൻ, ഡോ. കെ അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്‌തത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top