കൊല്ലം
ജില്ലയിൽ എച്ച് വൺ എൻ വൺ ബാധിച്ച് വയോധിക മരിച്ച സാഹചര്യത്തിൽ സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ശൂരനാട് നോർത്ത് സ്വദേശിയായ വീട്ടമ്മയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രോഗവ്യാപനം കൂടുതലുള്ള ആലപ്പുഴയുടെ സമീപജില്ലയായ കൊല്ലത്ത് മുൻകരുതലുകൾ ശക്തമാക്കണമെന്നാണ് നിർദേശം. എച്ച് വൺ എൻ വൺ സംശയിക്കുന്ന ഇരവിപുരം സ്വദേശി നിരീക്ഷണത്തിലാണ്.
മുൻ കരുതലുകൾ
പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണം. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളിൽ കുറയാതിരുന്നാൽ ഉടൻ ഡോക്ടറെ കാണണം. ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും ചികിത്സ വൈകരുത്. കാലതാമസം രോഗം ഗുരുതരമാകാനും മരണംവരെ സംഭവിക്കാനും ഇടയാക്കും. വായുവഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കുവരുന്ന രോഗാണുക്കൾ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്. മാസ്‌ക് ധരിക്കൽ നിർബന്ധമാക്കണം. സാധാരണഗതിയിൽ ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം. എ ന്നാൽ ഗർഭിണികളിലും ഹൃദയം, വൃക്ക, പ്രമേഹസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് വൺ എൻവൺ രോഗാണുബാധ ഗുരുതരമാകാനും മരണംവരെ സംഭവിക്കാനും ഇടയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..