22 December Sunday

ചിതറ എസ്എൻ എച്ച്എസ്എസിൽ മാമ്പഴ മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കടയ്ക്കൽ 
അപൂർവ ഇനം മാമ്പഴങ്ങളുടെ വൻ ശേഖരവുമായി ചിതറ എസ്എൻ എച്ച്എസ്എസിൽ മാമ്പഴ മഹോത്സവം സംഘടിപ്പിച്ചു. ദേശീയ മാമ്പഴദിനത്തോട്‌ അനുബന്ധിച്ചായിരുന്നു പരിപാടി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച സ്വദേശീയവും  വിദേശീയവുമായ 40ൽ അധികം മാമ്പഴങ്ങൾ പ്രദർശനത്തിനൊരുക്കി. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ–-ഓർഡിനേറ്റർ ജേക്കബ് ജോൺ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ഗഫാർ റാവുത്തർ അധ്യഷനായി. അപൂർവ ഇനം മാമ്പഴം വിളയിച്ചെടുത്ത കർഷകൻ അനീഷ് ഉത്തമനെ ആദരിച്ചു. പ്രിൻസിപ്പൽ കെ ടി സാബു സ്വാഗതംപറഞ്ഞു. എൻഎസ്എസ് ദക്ഷിണമേഖലാ കോ–-ഓർഡിനേറ്റർ പി ബി ബിനു, പ്രധാധ്യാപിക പി ദീപ, സ്റ്റാഫ് സെക്രട്ടറി എസ് വി പ്രസീദ് എന്നിവർ  നേതൃത്വം നൽകി. എൻഎസ്എസ് പ്രാഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top