05 December Thursday

ഒഴിവായത് വൻദുരന്തം കരുവഞ്ചാലിൽ 
കൂറ്റൻമരം കടപുഴകി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

കരുവഞ്ചാലിൽ കടപുഴകിയ മരം മുറിച്ചുമാറ്റുന്നു

ആലക്കോട്
കരുവഞ്ചാൽ ടൗണിലെ ന്യൂബസാറിൽ കൂറ്റൻ വാകമരം കടപുഴകി. നാല് വാഹനങ്ങളും വൈദ്യുതി ലൈനും കടയും തകർന്നു. തിങ്കൾ പകൽ  12.25നുണ്ടായ  കാറ്റിൽ നിരവധി വാഹങ്ങൾ കടന്നുപോകുന്ന കൂർഗ് റോഡിൽ കൂറ്റൻ  മരം നിലംപൊത്തുകയായിരുന്നു. 
റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയും മൂന്നുകാറുകളുമാണ്‌ തകർന്നത്‌. ഓട്ടോ പൂർണമായും തകർന്നു. അപകടസമയത്ത്  ഓട്ടോയിൽ ഡ്രൈവറുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. മരത്തിന് സമീപത്തെ  പച്ചക്കറിക്കടയും തകർന്നു. കട കുറച്ചുദിവസമായി തുറക്കാത്തതിനാൽ  ദുരന്തം ഒഴിവായി. 
മൂന്ന് ഇലക്ട്രിക്ക് പോസ്റ്റുകളും 11 കെവി ലൈനുകളും റോഡിൽ പതിച്ചു.  അപകടഭീഷണിയിലായ  മരങ്ങൾ മുറിക്കണമെന്ന് ജനങ്ങൾ ആവിശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല. അപകടത്തെതുടർന്ന്  മരങ്ങൾ മുറിച്ചുമാറ്റി. പൊലീസ്, കെഎസ്ഇബി ജീവനക്കാർ, സിഐടിയു തൊഴിലാളികൾ,  നാട്ടുകാർ എന്നിവർ ചേർന്നാണ്‌ ഗതാഗതം പുനസ്ഥാപിച്ചത്. സിപിഐ എം  ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.   
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top