03 November Sunday

റാബീസ് ഫ്രീ കൊല്ലത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

തെരുവുനായകൾക്ക് വാക്സിൻ നൽകുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
പേവിഷബാധയേൽക്കുന്ന സാഹചര്യം പൂർണമായി ഒഴിവാക്കുന്നതിനു സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ  ചിഞ്ചുറാണി പറഞ്ഞു. റാബീസ് ഫ്രീ കൊല്ലം പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും വാക്‌സിൻ എടുക്കുന്നതിനുള്ള നടപടി ദ്രുത​ഗതിയിലാക്കും. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. വളർത്തുമൃഗങ്ങളുടെ കടിയേറ്റാൽ ചികിത്സതേടാതെ അവഗണിക്കുന്നത് പേവിഷബാധയേറ്റുള്ള മരണങ്ങൾക്ക് കാരണമാകാറുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.   
കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ കൊല്ലം മുനിസിപ്പൽ കോർപറേഷനും മൃഗസംരക്ഷണ വകുപ്പും  ചേർന്നാണ് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പാക്കുന്നത്. 2030നകം ജില്ലയിൽ തെരുവുനായ ആക്രമണവും പേവിഷബാധയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. 
ദേശീയ ക്ഷീരവികസന ബോർഡിന്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും പദ്ധതിക്കുണ്ട്. തെരുവുനായകൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ യു പവിത്ര പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top