കരുനാഗപ്പള്ളി
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ പരിധിയിലുള്ള ബസാണ് പ്രൈവറ്റ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാടിനായി സർവീസ് നടത്തിയത്. കരുനാഗപ്പള്ളിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ, മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു, അസോസിയേഷൻ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ, സെക്രട്ടറി സഫാ അഷ്‌റഫ്, കാരൂർ സലിം, യൂണിയൻ വിജയൻ, രഞ്ജിത്, അബ്ദുൽ സലിം തുടങ്ങിയവർ പങ്കെടുത്തു.
രണ്ടു താലൂക്കുകളിലെയും എല്ലാ ബസുകളും കാരുണ്യയാത്രയിൽ പങ്കാളിയായതായും ഇതിലൂടെ ശേഖരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കുന്നത്തൂർ ഭരണിക്കാവിൽ നടന്ന ചടങ്ങ് ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..