22 December Sunday

സപ്ലൈകോ ഓണച്ചന്തകൾ സെപ്‌തംബർ 6മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

 കൊല്ലം

സപ്ലൈകോ ഓണച്ചന്തകൾ സെപ്‌തംബർ ആറിന് തുടങ്ങും. 14വരെയാണ്‌ മേള. എല്ലാ നിയോജക മണ്ഡലത്തിലും പ്രത്യേകം ഓണച്ചന്തകൾ ആരംഭിക്കും. ജില്ലാതല മേള കൊല്ലം ആശ്രാമം മൈതാനത്ത്‌ നടക്കും. സപ്ലൈകോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ചാകും മണ്ഡലതല വിപണനമേള. നാലിനം അരി, പഞ്ചസാര, ഉഴുന്നുപരിപ്പ്‌, കടല, വൻപയർ, ചെറുപയർ, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാകും. ഓണം ഓഫറുമായി 16 പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകും. പലവ്യഞ്ജനം, സ്റ്റേഷനറി സാധനങ്ങൾ, അരി എന്നിവയ്‌ക്കു മാത്രമായി പ്രത്യേക കൗണ്ടറുണ്ടാകും. സബ്‌സിഡി, സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിലുള്ള പച്ചക്കറി സ്റ്റാൾ, മിൽമ ഉൽപ്പന്നം, കൈത്തറി തുണിത്തരം, കുടുംബശ്രീ ഉൽപ്പന്നം തുടങ്ങിയ എല്ലാ സാധനവും ഒരു കുടക്കീഴിൽ ലഭ്യമാക്കും. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന ജൈവ കാർഷിക ഉൽപ്പന്നങ്ങളും മേളയിലുണ്ടാകും. രാവിലെ 10മുതൽ രാത്രി എട്ടുവരെയാകും ഓണം ഫെയർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top