22 December Sunday

സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

ചവറ
സ്വച്ഛഭാരത് അഭിയാന്റെ ഭാഗമായി നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന് ചവറ ബിജെഎം ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റിൽ തുടക്കമായി. അന്തർദേശീയ സമുദ്ര തീരസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീമും ശുചിത്വമിഷനും ചേർന്നു സംഘടിപ്പിച്ച തീരശുചീകരണ പ്രവർത്തനത്തിൽ വളന്റിയർമാർ പങ്കാളികളായി. 
കൊല്ലം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ആർ എൻ അൻസർ മുഖ്യാതിഥിയായി. ശുചിത്വ മിഷൻ അസിസ്റ്റന്റ്‌ കോ–-ഓർഡിനേറ്റർ ഷാനവാസ്, ഡോ. ജി  ഗോപകുമാർ, ആദിത്യൻ, അഭിജിത്‌, താര ഭദ്ര എന്നിവർ നേതൃത്വംനൽകി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി കോളേജ് പരിസരം, പൊതുസ്ഥലം, റെയിൽവേ സ്റ്റേഷൻ, ജലാശയങ്ങൾ എന്നിവ ശുചീകരിക്കും. മാലിന്യസംസ്കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ബോധവൽക്കരണ ക്ലാസ്, ചിത്രരചനാമത്സരം, പോസ്റ്റർ നിർമാണം, സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിക്കുമെന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജി  ഗോപകുമാറും ഡോ. ടി തുഷാദും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top