22 December Sunday

വസ്ത്ര വ്യാപാരസ്ഥാപന 
ഗോഡൗണിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഇരിങ്ങാലക്കുട 

നഗരമധ്യത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടിത്തം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപത്തെ മുരുകന്‍സ് അഞ്ജലി സില്‍ക്ക് ആൻഡ് സാരീസിന്റെ കെട്ടിടത്തിന്റെ പിറകു വശത്തെ ഗോഡൗണിലാണ് ഞായർ വൈകിട്ട് അഞ്ചരയോടെ തീപിടിച്ചത്. ഗോഡൗണിലുണ്ടായിരുന്ന കിടക്കകളും, കിടക്ക വിരികളും കത്തി നശിച്ചു. സമീപത്തെ ജനറേറ്ററും കത്തി. ഫയർ സ്റ്റേഷൻ ഓഫീസർ കെ എസ് ഡിബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയില്‍ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറും സൈക്കിളും കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഉടമയും  ജീവനക്കാരും കടയിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top