തൃശൂർ
തൃശൂർ കോർപറേഷന്റെ ‘എനിക്കും കോർപറേഷനിൽ ഭൂമിയുണ്ട്, വീടുണ്ട്, മേൽവിലാസമുണ്ട്’ എന്ന പദ്ധതിയുടെ ഭൂമിയുടെ കൈവശാവകാശ രേഖയുടെ കൈമാറ്റം തിങ്കൾ പകൽ 12ന് മാറ്റാംപുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 231 ഭൂ–-ഭവന രഹിതർക്ക് മൂന്ന് സെന്റ് ഭൂമി നൽകുന്നതാണ് പദ്ധതി. 2017ൽ പ്രസിദ്ധീകരിച്ച ഭൂ–-ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്കാണ് കോർപറേഷൻ ഭൂ–-ഭവനരഹിതരുടെ പുനരധിവാസത്തിനായി വാങ്ങിയ മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്തുനിന്ന് മൂന്നു സെന്റ് വീതം നൽകുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..