കാട്ടാക്കട
പൂവച്ചൽ ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപനവും ഭിന്നശേഷി കലോത്സവവും ജി സ്റ്റീഫൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി സനൽ കുമാർ അധ്യക്ഷനായി. ഭിന്നശേഷി കലോത്സവത്തിൽ കലാകായിക മത്സരങ്ങളും മെഡിക്കൽ ക്യാമ്പും നടന്നു.
സീരിയൽ താരം ജയകുമാറും ജില്ലാ പഞ്ചായത്ത് അംഗം രാധികയും വിശിഷ്ടാതിഥികൾ ആയി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി, ബ്ലോക്ക് സ്ഥിരം സമിതി ചെയർ പേർസൺ ഉഷ വിൻസെന്റ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റ്റി തസ്‌ലീം, ഒ ഷീബ, സൗമ്യ ജോസ്, ബ്ലോക്ക് അംഗങ്ങളായ വിജയൻ, ശ്രീക്കുട്ടി സതീഷ്, ഐസിഡിഎസ് സൂപ്പർവൈസർമാരായ സവിത കെ, ജയജ്യോതി , പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ കെ പി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..