26 December Thursday

ആധുനിക ഇന്ത്യയെന്ന ആശയം ഭീഷണി നേരിടുകയാണ്‌: 
എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ഫാസിസം –-ജനാധിപത്യം–- പ്രതിരോധം വിഷയത്തിൽ പി എൻ ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ പുസ്തകത്തെ ആസ്പദമാക്കി നടന്ന സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

 പൊന്നാനി 

കൊളോണിയൽ വിരുദ്ധമായ സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ആധുനിക ഇന്ത്യയെന്ന ആശയം ഇന്ന് നിലനിൽപ്പിന്റെ ഭീഷണിയെ നേരിടുകയാണെന്ന് മന്ത്രി എം ബി രാജേഷ്.  ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ പരിപാടിയിൽ ‘ഫാസിസം ജനാധിപത്യം പ്രതിരോധം’ വിഷയത്തിൽ പി എൻ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ  പുസ്തകത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ  

സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്. അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ചത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ഇന്ത്യയെന്ന വീക്ഷണമാണ്. പാകിസ്ഥാൻപോലെ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.  ഇന്ത്യ മതനിരപേക്ഷ രാജ്യമായി മാറി. എന്നാൽ, ശ്രമം വിജയിച്ചില്ലയെന്നതുകൊണ്ട് ഉപേക്ഷിച്ചുപോയി എന്ന്‌ വിചാരിക്കരുത്.  ആർഎസ്എസിന്റെ മതരാഷ്ട്രമെന്ന വീക്ഷണം സൂക്ഷ്മമായി ഇന്ത്യയിൽ നടപ്പാക്കിയതിന്റെ ഫലമാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയത്.  തുടർന്ന് ഭരണകൂട അധികാരം ഉപയോഗിച്ച് മതരാഷ്ട്രമാക്കി ഇന്ത്യയെ പുനർനിർവചിക്കാനുള്ള ശ്രമം അതിവേഗത്തിൽ നടക്കുകയാണ്. ഹിന്ദുമതമല്ല ഹിന്ദുത്വം എന്ന് സവർക്കർ തന്നെ പറഞ്ഞിട്ടുണ്ട്.  മതത്തെ മുൻനിർത്തി രാഷ്ട്രീയത്തെ കെട്ടിപ്പടുക്കാനുള്ള ആശയമാണ് ഹിന്ദുത്വമെന്നും എം ബി രാജേഷ് പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top