നീലേശ്വരം
കായികമേളയുടെ സുഗമമായ നടത്തിപ്പിന് ഇത്തവണ വാക്കി ടോക്കിയും. ഫീൽഡ് ക്ലിയറൻസിനും ഒരുക്കം അറിയിക്കാനും വെള്ളയും ചുവപ്പും കൊടികളാണ് മുമ്പ് ഉപയോഗിച്ചിരുന്നത്. ഇത്തവണ മത്സരം നടക്കുമ്പോൾ തുടക്ക സ്ഥലത്തും ഫിനിഷിങ് പോയിന്റിലും അനൗൺസ്മെന്റ് സ്ഥലത്തും മത്സരം നടക്കുന്ന മറ്റ് നാല് സോണുകളിലും വാക്കി ടോക്കിയാണ് ഉപയോഗിക്കുന്നത്.
ഒഫീഷ്യൽസ് തമ്മിലുള്ള ആശയ വിനിമയം സുഗമമാവുന്നതിനാൽ സമയക്രമം പാലിക്കാനും സംശയം പെട്ടെന്ന് പരിഹാരം നൽകാനും ഇതിലൂടെ സാധിക്കുന്നുവെന്ന് ട്രാക്ക് ചീഫ് കെ വിജയകൃഷ്ണൻ പറഞ്ഞു. ഹൊസ്ദുർഗ് ഉപ ജില്ല കായികമേളയിൽ പരീക്ഷിച്ച് വിജയിച്ചതോടെയാണ് വാക്കി ടോക്കി താരമായത്. എട്ട് സെറ്റുകളാണ് ഇ എം എസ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ഉപയോഗിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..