22 December Sunday

ഹാമർ ത്രോയിൽ 
ആകാശിന് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

 നീലേശ്വരം

സീനിയർ ബോയ്സ് ഹാമർ ത്രോ മത്സരത്തിൽ പാലാവയൽ സെന്റ് ജോൺസ് എച്ച് എസ് എസിലെ ആകാശ് മാത്യുവിന് റെക്കോഡ് നേട്ടം. 37.93 മീറ്റർ ദൂരം എറിഞ്ഞാണ് റെക്കോഡ് നേടിയത്. 2023 ലെ 27.14 മീറ്റർ റെക്കോഡാണ് മറികടന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആകാശ് എട്ടാം ക്ലാസുമുതൽ ഹാമർ പരിശീലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും  സംസ്ഥാന  മത്സരത്തിൽ പങ്കെടുത്തിരുന്നു. പുളിങ്ങോം ചൂർപ്പടവ് സ്വദേശിയും ലോറി ഡ്രൈവറുമായ മാത്യുവിന്റെയും ദീപയുടെയും മകനാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top