03 December Tuesday

പരിമിതിയിൽനിന്നൊരു 
സ്വർണച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

 നീലേശ്വരം

മുളയും, അലുമിനിയം റോഡും  പോൾ, ഹൈജമ്പ് സ്റ്റാൻഡ്‌ ഡസ്കിന് മുകളിൽവച്ച് സ്റ്റാൻഡ്‌, ബെഡിന് പകരം  ലോങ്ജമ്പ്‌ പിറ്റ് ഇതൊക്കെയാണ് പോൾവാൾട്ടിൽ ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ രാഹിത് രവിയുടെ പരിശീലന സൗകര്യം. സ്കൂൾ സമയം കഴിഞ്ഞും ഒഴിവു ദിവസങ്ങളിലുമാണ് പട്ടയംകൊല്ലിയിലെ വീട്ടിൽ നിന്നും അഞ്ച്‌ കിലോമീറ്റർ അകലെയുള്ള സ്കൂളിലെത്തി പരിശീലനം നടത്തുന്നത്. 
മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ രാഹിത് രവിയ്ക്ക് പോൾവോൾട്ടിലെ ബാലപാഠം പകർന്നുനൽകിയത്‌  സ്കൂളിലെ പൂർവ വിദ്യാർഥി സുബിനാണ്. കഴിഞ്ഞ വർഷം മത്സരിച്ചെങ്കിലും ഒന്നാമതെത്താനായില്ല.  പടയം കൊല്ലിയിലെ രവിയുടെയും രാധയുടെയും ഇളയ മകനാണ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top