05 November Tuesday

പകിട്ടേകാൻ പള്ളിക്കര

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

വെളുത്തോളിയിലെ സംസ്‌കരണ കേന്ദ്രത്തിൽനിന്ന്‌ പ്ലാസ്‌റ്റിക്‌ തരം തിരിക്കുന്ന ഹരിത കർമസേന പ്രവർത്തകർ

പള്ളിക്കര
അന്താരാഷ്‌ട്ര വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയും പള്ളിക്കര ബീച്ചും ഉൾപ്പെടുന്ന പള്ളിക്കര പഞ്ചായത്തിനെ  സമ്പൂർണ ശുചിത്വ  ഗ്രാമമാക്കാനുള്ള ഊർജിതമായ  പ്രവർത്തനത്തിലാണ്‌ നാട്‌.  മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല കർമ പദ്ധതി തയ്യാറാക്കിയാണ്‌ വാർഡുകൾ തോറും പ്രവർത്തനം.
എല്ലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതുസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും ഘട്ടംഘട്ടമായി മാലിന്യമുക്തമാക്കി വരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി.
എല്ലാ വിഭാഗം ആളുകളുടെയും യോഗം വിളിച്ചുചേർത്താണ്‌  ജനകീയ ക്യാമ്പയിൻ വാർഡ് തല സമിതികൾ രൂപീകരിച്ചത്‌. പഞ്ചായത്ത് തല പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനവും വാർഡുകളിൽ നടത്തി. 
മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യുന്നതിന്‌ ട്രാൻസ്പോർട്ടേഷൻ പ്ലാൻ തയ്യറാക്കി.   സമ്പൂർണ ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ജൈവ / അജൈവ  മാലിന്യ സംസ്കരണ ഉപാധിയായി റിങ്‌ കമ്പോസ്റ്റുകൾ വിതരണംചെയ്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top