21 November Thursday

രണ്ടാംദിനം 6 റെക്കോഡ് അലനും ഇവാനയ്ക്കും 
ഇരട്ട റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
തലശേരി 
ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാംദിനം ആറ്‌ റെക്കോഡുകൾകൂടി. ഇതോടെ 13 റെക്കോഡുകൾ പിറന്നു. കോഴിച്ചാൽ ജിഎച്ച്എസ്എസ്സിലെ അലൻ രാജേഷും സായിസെന്ററിലെ ഇവാന ടോമിയും ഇരട്ട റെക്കോഡുകൾ സ്വന്തം പേരിലാക്കി. സീനിയർ ആൺകുട്ടികളുടെ  ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും അലൻ പുതിയദൂരം കുറിച്ചു. ഇവാന ടോമി ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ റെക്കോഡിട്ടു. കഴിഞ്ഞദിവസം 100 മീറ്റർ ഓട്ടത്തിലും റെക്കോഡ്‌ നേടിയിരുന്നു.  
സീനിയർ ആൺകുട്ടികളുടെ അഞ്ചുകിലോഗ്രാം ഷോട്ട്‌പുട്ടിൽ  അലൻ രാജേഷ്  12.66 ദൂരമെറിഞ്ഞാണ് റെക്കോഡിട്ടത്. സെന്റ് മൈക്കിൾ ആഗ്ലോ ഇന്ത്യൻ എച്ച് എസ്എസ്സിലെ മസിൻ മുഹമ്മദിന്റെ 12.31 എന്ന റെക്കോഡാണ് തകർത്തത്. സീനിയർ ആൺകുട്ടികളുടെ 1.5 കിലോഗ്രാം ഡിസ്‌കസ്ത്രോയിൽ  അലൻ രാജേഷ് 38.15  ദൂരമെറിഞ്ഞ്  കതിരൂർ ഗവ. എച്ച്എസ്എസ്സിലെ വി പി മുഹമ്മദ് അനസിന്റെ 33.11 എന്ന റെക്കോഡാണ് തകർത്തത്.
ജുനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സായിസെന്ററിലെ ഇവാന ടോമി  59.53 സെക്കൻഡിൽ ഓടിയെത്തി മീറ്റ് റെക്കോഡിട്ടു. കണ്ണൂർ ജിവിഎച്ച്എസ്എസ്സിലെ  എം  ആൻസിയുടെ 1.01.20  റെക്കോഡാണ് മറികടന്നത്. 
സബ് ജൂനിയർ  പെൺകുട്ടികളുടെ 400 മീറ്ററിൽ  സായിസെന്ററിലെ ഉത്രജ മനോജ് 1.2.98 സെക്കൻഡ് ഓടി റെക്കോഡിട്ടു. സിഎച്ച്എംഎച്ച്എസ്എസ് എളയാവൂരിന്റെ സി അനുഗ്രഹയുടെ 1.03.81 സെക്കൻഡ് റെക്കോഡാണ് തകർത്തത്. 
സബ്ജൂനിയർ ആൺകുട്ടികളുടെ നാലുകിലോ ഗ്രാം ഷോട്ട്‌പുട്ടിൽ ചെമ്പേരി നിർമല എച്ച്എസ്സിലെ ജെറോൾ ജോസ് 9.53  ദൂരമെറിഞ്ഞ് റെക്കോഡിട്ടു. മൂത്തേടത്ത് എച്ച്എസ്എസ്സിലെ സായിനാഥ് സി രാജീവിന്റെ 9.26 റെക്കോഡാണ് മറികടന്നത്.
സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ എം അനികേത് റെക്കോഡിട്ടു. 4.18.30 സെക്കൻഡ് കൊണ്ടാണ് ഓടിയെത്തിയത്. എളയാവൂർ സി എച്ച് എംഎച്ച്എസ്എസിലെ വിഷ്ണു ബിജുവിന്റെ 4.23.81 സെക്കൻഡ് റെക്കോഡാണ്‌  മറികടന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top