25 October Friday

ജില്ലാ ശാസ്‌ത്രമേള 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കണ്ണൂർ
ജില്ലാ ശാസ്‌ത്ര– -ഗണിതശാസ്‌ത്ര–- സാമൂഹ്യശാസ്‌ത്ര–- ഐടി–-  പ്രവൃത്തി പരിചയമേളകൾക്ക്‌ വ്യാഴാഴ്‌ച തുടക്കമാകും. കണ്ണൂർ സെന്റ്‌ മെക്കിൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദും ഹയർസെക്കൻഡറി വിഭാഗം മേഖലാ ഉപഡയറക്ടർ ആർ രാജേഷ്‌കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്‌ത്രമേളയും ശാസ്‌ത്രനാടകവും കണ്ണൂർ സെന്റ്‌ തെരേസാസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ നടക്കുക. 
ഹൈസ്‌കൂൾ വിഭാഗം മത്സരങ്ങൾ വ്യാഴാഴ്‌ചയും ഹയർസെക്കൻഡറി വിഭാഗം മത്സരങ്ങൾ വെള്ളിയാഴ്‌ചയും നടക്കും. യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗം അധ്യാപകർക്കുള്ള മത്സരങ്ങളും ഇതോടൊപ്പം നടക്കും. ഐടി–- ഗണിതശാസ്‌ത്ര മേളകൾ സെന്റ്‌ മെക്കിൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ നടക്കുക.  ഹൈസ്‌കൂൾ വിഭാഗത്തിന്‌ വ്യാഴാഴ്‌ചയും ഹയർ സെക്കൻഡറി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയുമാണ്‌ ഗണിത ശാസ്‌ത്രമേള.  ഐടി മേളയിൽ രണ്ടുവിഭാഗത്തിനും രണ്ടുദിവസങ്ങളിലുമായാണ്‌ മത്സരം. 
സാമൂഹ്യ ശാസ്‌ത്രമേള ഹൈസ്‌കൂൾ–- ഹയർസെക്കൻഡറി മത്സരങ്ങൾ  വ്യാഴം, വെള്ളി ദിവസങ്ങളിലായി പയ്യാമ്പലം ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിൽ നടക്കും.  
ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പ്രവൃത്തി പരിചയമേളയിൽ ഹൈസ്‌കൂൾ വിഭാഗം വ്യാഴവും എച്ച്‌എസ്‌എസ്‌ വിഭാഗം വെള്ളിയുമായിട്ടാണ്‌ നടക്കുക. 34 ഇനങ്ങളിലായി തത്സമയമത്സരങ്ങളാണ്‌ ഉണ്ടാവുക. നിർമാണവസ്‌തുക്കളുടെ പ്രദർശനം പകൽ 1.30 മുതൽ 2.30വരെ നടക്കും. 
15 സബ്‌ജില്ലകളിൽനിന്നായി നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയിൽ ഭക്ഷണവിതരണം മുനിസിപ്പൽ എച്ച്‌എസ്‌എസ്സിലാണ്‌ നടക്കുക. മേളയുടെ സമാപനവും സമ്മാനവിതരണവും വെള്ളി വൈകിട്ട്‌ നാലിന്‌ ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ ഉദ്‌ഘാടനംചെയ്യും. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ ഇസ്‌മായിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ രഞ്ജിത്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top