മയ്യിൽ
ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി കണ്ണൂർ- –-കാട്ടാമ്പള്ളി- –-മയ്യിൽ റൂട്ടിലെ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച തളിപ്പറമ്പ് ജോ. ആർടിഒ ഷാനവാസ് കരീമും മയ്യിൽ എഎസ്ഐ ഇബ്രാഹിമും ബസ് തൊഴിലാളികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരാൻ തൊഴിലാളികൾ തീരുമാനിച്ചത്. ബസിൽ ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച സംഭവത്തിൽ മയ്യിൽ പൊലീസ് അറസ്‌റ്റ് ചെയ്‌ത ചേലേരി കയ്യംങ്കോട് ജുബിരിയത്ത് മൻസിലിൽ നസീറി(41)നെ ഇടക്കാല ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്.
20ന് രാത്രി 8.45 ഓടെ കമ്പിൽ ബസാറിൽവച്ചാണ് കണ്ണൂരിൽനിന്ന് മയ്യിൽ ഭാഗത്തേക്ക് വരികയായിരുന്ന ഐശ്വര്യ ബസ് തടഞ്ഞുനിർത്തി നസീർ ആക്രമിച്ചത്. കരിങ്കൽച്ചീളുകൾ തുണിയിൽ പൊതിഞ്ഞ് നടത്തിയ ആക്രമണത്തിൽ ബസ് ഡ്രൈവർ രജീഷിനും യാത്രക്കാരനും പരിക്കേറ്റിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് റിമാൻഡ് ചെയ്യുന്നതുവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. പണിമുടക്കിൽനിന്ന് തൊഴിലാളികൾ പിന്മാറണമെന്ന് ഡിവൈഎഫ്ഐയും വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..