പുതുശേരി
തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സതേടി. പുതുശേരി സൂര്യചിറ മുരളീധരൻ (56), ചള്ളേക്കാട് സുകുമാരൻ (ഗോപി–-57), നിലയത്തിരി സ്വദേശികളായ ജയന്തി (42), ജനീഷ്മ (22) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഗോപിയുടെ നില ഗുരുതരമാണ്. വെള്ളി പകൽ 11നായിരുന്നു കുത്തേറ്റത്. മുരളീധരന്റെ നിലയത്തിരിയിലുള്ള പാടത്ത് പണിയെടുക്കുകയായിരുന്ന സുകുമാരനെയും ജയന്തിയെയും തൊട്ടടുത്ത പറമ്പിലെ തെങ്ങിൽനിന്നിളകിവന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഒപ്പം മുരളീധരനും അയൽവാസിയായ ജനീഷ്മയ്ക്കും കുത്തേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..