26 December Thursday

സ്‌കൂട്ടർ അപകടത്തിൽ 
2 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മണ്ണംപേട്ട 

വെള്ളിയാഴ്ച രാവിലെ ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ മണ്ണംപേട്ട തെക്കേക്കര കോക്കാടൻ വീട്ടിൽ നിഥിൻ, വഴിയാത്രക്കാരനായ ചുങ്കം മഞ്ഞളി വീട്ടിൽ മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. 
ഗുരുതരമായി പരിക്കേറ്റ നിഥിനെ രാജഗിരി ആശുപത്രിയിലും, മാത്യുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ റോഡ് മുറിച്ചുകടന്ന മാത്യുവിനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് നിഥിൻ തെറിച്ചുവീണാണ് പരിക്കേറ്റത്. നാട്ടുകാർ ചേർന്ന്  പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top