23 December Monday
കിളിമാനൂർ, പേരൂർക്കട ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

വാനോളം ആവേശം

സ്വന്തം ലേഖകർUpdated: Saturday Nov 23, 2024

സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളന ന​ഗരിയിലെത്തിച്ച കൊടിമരം ജാഥാ ക്യാപ്റ്റന്‍ എം ഷിബുവില്‍നിന്ന് 
ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

കിളിമാനൂർ/പേരൂർക്കട 
ആവേശം വാനോളമുയർത്തി സിപിഐ എം കിളിമാനൂർ, പേരൂർക്കട ഏരിയ സമ്മേളന പതാക –- കൊടിമര –- ദീപശിഖാ ജാഥകൾ സംഗമിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നാടിന്റെ അഭിവാദ്യങ്ങളേറ്റുവാങ്ങിയാണ് സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട ജാഥകൾ സമ്മേളന നഗരികളിൽ എത്തിയത്. നാടിന്റെ ശബ്ദമായി  കുതിക്കാൻ സിപിഐ എമ്മിന് കരുത്തുപകരുന്നതായി ജാഥാ പ്രയാണം. രണ്ടിടത്തും  പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. 
കിളിമാനൂർ
സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം രാവിലെ 9ന് കെ രാജേന്ദ്രൻ ​ന​ഗറിൽ (മനോജ് ഓഡിറ്റോറിയം നാവായിക്കുളം)   സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാ​ഗപ്പൻ ഉദഘാടനം ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക –- കൊടിമര –- ദീപശിഖാ ജാഥകൾ വെള്ളിയാഴ്ച സമ്മേളന ന​ഗരിയിൽ സം​ഗമിച്ചു. 
കെ രാജേന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽനിന്നാരംഭിച്ച പതാകജാഥ കുടുംബാം​ഗങ്ങളിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി ഏറ്റുവാങ്ങി ജാഥാ ​ക്യാപ്റ്റൻ എ ​ഗണേശന് കൈമാറി. കെ സുകുമാരൻ സ്മൃതിമണ്ഡപത്തിൽനിന്ന് കുടുംബാം​ഗങ്ങൾ ജില്ലാ കമ്മിറ്റിയം​ഗം ബി സത്യന് കൈമാറിയ കൊടിമരം ജാഥാ ക്യാപ്‍‌റ്റൻ എം ഷിബുവിന് കൈമാറി. എസ് സലിംകുമാർ ക്യാപ്‌റ്റനായ ദീപശിഖാ റാലി എൻ ​ഗോപാല‍കൃഷ്ണകുറുപ്പിന്റെ സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. മടവൂർ വിക്രമൻ നായരുടെ സ്മൃതിമണ്ഡപത്തിൽനിന്നുമുള്ള ദീപശിഖ ജാഥാ ക്യാപ്‌റ്റൻ എസ് ബിനുവിന് കൈമാറി ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. 
കെ എം ജയദേവൻ മാസ്റ്ററുടെ സ്മൃതിമണ്ഡപത്തിൽനിന്നുമുള്ള ദീപശിഖ ക്യാപ്‌റ്റൻ ഫത്തഹുദ്ദീന് കൈമാറി ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടിമരം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളിയും പതാക ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രനും ദീപശിഖകൾ ജില്ലാ കമ്മിറ്റിയം​ഗം ബി സത്യനും ഏറ്റുവാങ്ങി. പൊതുസമ്മേളന ന​ഗരിയിൽ സ്വാ​ഗതസംഘം ചെയർമാൻ മടവൂർ അനിൽ പതാക ഉയർത്തി. ഒ എസ് അംബിക എംഎൽഎ, എം ഷാജഹാൻ, ജി രാജു, ജി വിജയകുമാർ, ടി എൻ വിജയൻ എന്നിവർ പങ്കെടുത്തു. പൊതുസമ്മേളന ന​ഗരിയിൽ നാടൻപാട്ടും അരങ്ങേറി.
 25ന് സീതാറാം യെച്ചൂരി ന​ഗറിൽ (നാവായിക്കുളം സ്റ്റാച്യു ജങ്‌ഷൻ) പൊതുയോ​ഗം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
 പേരൂർക്കട
പതാക കൊടിമര ദീപശിഖാ ജാഥകൾ പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചതോടെ സിപിഐ എം പേരൂർക്കട ഏരിയ സമ്മേളനത്തിന്‌ തുടക്കം.
എം എസ് ഡാനിയുടെ സ്മൃതിമണ്ഡപത്തിൽനിന്ന് സി കെ ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക എത്തിച്ചത്‌. ജാഥ ജില്ലാ കമ്മിറ്റി അംഗം കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക ഏറ്റുവാങ്ങി. നാലാഞ്ചിറ കെ ശിശുപാലന്റെ സ്മൃതിമണ്ഡപത്തിൽനിന്നാണ്‌ എസ് ശ്യാമളകുമാരൻ ക്യാപ്റ്റനായ കൊടിമര ജാഥ പുറപ്പെട്ടത്‌. ജില്ലാ കമ്മിറ്റി അംഗം വി അമ്പിളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ് എസ് രാജലാൽ ഏറ്റുവാങ്ങി.
കേശവദാസപുരത്ത് ടി പി റിനോയിയുടെ സ്മൃതിമണ്ഡപത്തിൽനിന്നാണ്‌ എൽ ജോസഫ് വിജയന്റെ നേതൃത്വത്തിൽ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥ പുറപ്പെട്ടത്‌. അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. പതാകയും വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നും എ അജ്മൽഖാൻ, പ്രതിൻ സാജ് കൃഷ്ണ, സി അജിത്ത്, ആർ എസ് ബൈജു, വി ശാന്തകുമാർ, പി എസ് അനിൽകുമാർ, കെ പ്രതാപ്കുമാർ, എസ് പഴനിയാപിള്ള എന്നിവർ നയിച്ച ദീപശിഖകളും ഏരിയ സെക്രട്ടറി സി വേലായുധൻ ഏറ്റുവാങ്ങി.
ശനിയാഴ്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പെൻഷൻ ഭവൻ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം  ടി എൻ സീമ ഉദ്ഘാടനം ചെയ്യും. ഞായറാഴ്‌ച സമാപിക്കും. തിങ്കളാഴ്ച ചുവപ്പ് സേനാ മാർച്ചും പ്രകടനവും പട്ടത്ത്‌ നിന്നാരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ (പരുത്തിപ്പാറ) നടക്കുന്ന പൊതുയോഗം കേന്ദ്ര കമ്മിറ്റിയംഗം  ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top