23 December Monday

ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്ക് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

ഗുരുവായൂർ

മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്ക് കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം തെന്മല ആനന്ദഭവനിൽ അർജുനൻ (58) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ വടക്കേ ഇന്നർ റോഡിലാണ് സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ കൊറ്റോളി സ്വദേശി ഷെല്ലിയെ (47) ആണ് അർജുനൻ കമ്പി കൊണ്ട് കുത്തിയത്. തലയ്‌ക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരുവരും ഗുരുവായൂർ മേഖലയിലെ കൂലിപ്പണിക്കാരാണ് .ടെമ്പിൾ സ്റ്റേഷൻഹൗസ്ഓഫീസർ   ജി  അജയകുമാർ, എ എസ് ഐമാരായ കെ എ സാജൻ, ജയചന്ദ്രൻ, സിപിഒ മാരായ കെ കെഅരുൺ , പി കെ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top