22 December Sunday

വീടിന്റെ മേൽക്കൂര തകർന്നുവീണ്‌ ആറു വയസ്സുകാരിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ഗോപാലപേട്ടയിൽ വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

തലശേരി 
ഗോപാലപേട്ടയിൽ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ്‌ ആറുവയസുകാരിക്ക് പരിക്ക്‌. ഫിഷറീസ് കോമ്പൗണ്ടിൽ പുതിയപുരയിൽ മിഥുനിന്റെയും ഷൈനുവിന്റെയും മകൾ ആത്മികയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട്‌ 4.30 നാണ്‌ അപകടം.  കാറ്റിൽ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയുടെ ഭാഗമാണ്‌ തകർന്നു വീണത്. പരിക്കേറ്റ പെൺകുട്ടിയും അയൽവീട്ടിലെ കുട്ടികളും വരാന്തയിലിരുന്ന് കളിക്കുമ്പോൾ കാറ്റിൽ ഓടുകൾ ഇളകി തലയിൽ വീഴുകയായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നേടി.  കൂടെയുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top