23 December Monday

കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു

 കണ്ണൂർ

കേരളത്തെ പാടെ അവഗണിക്കുന്നതും രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക്  പരിഹാരം നിർദേശിക്കാത്തതുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂർ ടൗൺ ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  കോലവും കത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. എ പി അൻവീർ, എം ശ്രീരാമൻ,  പി അഖിൽ, പി ശ്രുതി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top