ശാന്തൻപാറ
ദേശാഭിമാനി വാർത്ത ഫലംകണ്ടു. ഇല്ലിപ്പാലം ചപ്പാത്ത് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തി. സേനാപതി, രാജകുമാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഇല്ലിപ്പാലം ചപ്പാത്ത് അപകടാവസ്ഥയിലാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്‍തിന് ഒരാഴ്‍ചയ്‍ക്കുള്ളിലാണ് നടപടി.
കഴിഞ്ഞവർഷം ഉരുൾപ്പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയിരുന്നു. പാലത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്‍തു. നശിച്ചുപോയ കൈവരികളും കലുങ്കുകളും പുനര്‍നിര്‍മിച്ചു. ദിവസേന അഞ്ചിലധികം സ്‍കൂൾ ബസുകളും നിരവധി അന്യസംസ്ഥാന വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..