22 December Sunday

കെഎസ്‌കെടിയു 
ജില്ലാ സമ്മേളനത്തിന്‌ 
ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

കെഎസ്‌കെടിയു ജില്ലാ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ വി കേശവന്റെ ഭാര്യ പൊന്നമ്മയിൽനിന്ന് ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ ടി യശോധരന് കൈമാറുന്നു

 മാവേലിക്കര

കേരള സ്‌റ്റേറ്റ്‌  കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ വി കേശവൻ നഗറിൽ (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയം) നടക്കും. ജില്ലാ പ്രസിഡന്റ് കെ രാഘവൻ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. 
ജില്ലാ സെക്രട്ടറി എം സത്യപാലൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സ്വാഗതസംഘം കൺവീനർ ജി അജയകുമാർ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ ഡി കുഞ്ഞച്ചൻ, എം കെ പ്രഭാകരൻ, എഐഎഡബ്ല്യുയു സംസ്ഥാന വൈസ് പ്രസിഡന്റ് കോമളകുമാരി, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top