21 December Saturday

നെഹ്‌റുട്രോഫി വള്ളംകളി: ഓൺലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

നെഹ്‌റുട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ> നെഹ്റുട്രോഫി വള്ളംകളി ഓൺലൈൻ ടിക്കറ്റ് വിൽപ്പന മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരാണ് ഓൺലൈൻ ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുന്നത്. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനുള്ള ലിങ്ക് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. www.nehrutrophy.nic.in  എന്നതാണ് വെബ്‌സൈറ്റ്. 
 
കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്‌ടർ അലക്‌സ് വർഗീസ്, എഡിഎം വിനോദ് രാജ്, സബ്കലക്‌ടർ സമീർ കിഷൻ, ബാങ്ക് ഓഫ് ബറോഡ് പ്രതിനിധികളായ ബീന തോമസ്, എമിൽ ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളായ എ ലക്ഷ്‌മി, സി എൽ പ്രീജോ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top