22 December Sunday

ശ്രീനാരായണീയ ദർശനങ്ങൾ സംരക്ഷിക്കണം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

 

ചാത്തന്നൂർ
കേരളത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക്‌ ശ്രീനാരായണീയ ദർശനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ. കെഎസ്‌കെടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ തിരിച്ചടിയുണ്ടായി. എന്നാൽ,  എൽഡിഎഫിന്റെ അടിത്തറയ്‌ക്ക്‌ കോട്ടം തട്ടിയിട്ടില്ല. നവോത്ഥാന പാരമ്പര്യമുള്ള എസ്‌എൻഡിപിയിലെ ഒരുവിഭാഗം ബിജെപിക്കാപ്പം നിലകൊണ്ടു. തൃശൂരിൽ ബിജെപി ജയിച്ചത്‌ കോൺഗ്രസിന്റെ  വോട്ടുകൊണ്ടാണ്‌. തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ മോദിയുടെ പ്രചാരകരായി. സീറ്റ്‌ കുറഞ്ഞെങ്കിലും ബിജെപി അധികാരത്തിൽ തുടരുന്നത്‌ ആപത്താണ്‌. കർഷകസമരം ശക്തമായിടത്തെല്ലാം ബിജെപി പരാജയപ്പെട്ടു. മോദി ഭരണത്തിൽ കർഷകർക്കും തൊഴിലാളികൾക്കും രക്ഷയില്ലെന്നും അവർ സംഘടിക്കുന്നത്‌ തടയാനാണ്‌ ആർഎസ്‌എസും ബിജെപിയും വർഗീയത ആളിക്കത്തിക്കുന്നതെന്നും ആനാവൂർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top