കൊല്ലം
എസ്‌എഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ പ്രസിഡന്റുമായിരുന്ന വി മോഹൻകുമാർ (72) അന്തരിച്ചു. രണ്ടുവർഷമായി രോഗബാധിതനായിരുന്നു. മകളുടെ വീടായ തേവള്ളി ടിഇഎൻആർഎ 45 മുദ്രയിൽ പൊതുദർശനത്തിനുശേഷം ബുധൻ വൈകിട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ മൃതദേഹം സംസ്കാരിച്ചു.
കൊല്ലം സർക്കാർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് തുടക്കം. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി. പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. കെഎസ്‌വൈഎഫ് താലൂക്ക് സെക്രട്ടറിയായും സിപിഐ എം കൊല്ലം ഏരിയാകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി. കൊല്ലം പണ്ടകശാല ബ്രാഞ്ചംഗമായിരുന്നു. ഭാര്യ:- അശ്വതി മോഹൻ (ഓമന). മക്കൾ: പരേതനായ ദത്തു മോഹൻ, ലക്ഷ്മി മോഹൻ, മരുമകൻ: സുബിനേഷ്.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ വരദരാജൻ, കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ എന്നിവർ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്‌ണ, സൂരജ് രവി, ബി തുളസീധരക്കുറുപ്പ്, എക്സ് ഏണസ്റ്റ്, ജോർജ് മാത്യൂ, സി ബാൾഡുവിൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുളങ്കാടകത്ത് അനുശോചന യോഗം ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..