08 September Sunday

വിദ്യാർഥി മുന്നേറ്റങ്ങളിലെ സമരജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

 

കൊല്ലം
എഴുപതുകളിൽ കൊല്ലം പട്ടണത്തിലെ വിദ്യാർഥി  മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച കരുത്തുറ്റ നേതാവായിരുന്നു വി മോഹൻകുമാർ. അവിഭക്ത കൊല്ലം ജില്ലയിലെ  പ്രസിദ്ധമായ കൊടുമൺ പ്ലാന്റേഷൻ സമരത്തിലും മോഹൻകുമാർ ശ്രദ്ധേയനായി. വിദ്യാർഥികൾക്ക്‌ എന്നും ആവേശമായിരുന്ന അദ്ദേഹം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി. 
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ എസ്എഫ്ഐ നേതാവായി തുടങ്ങിയ മോഹൻകുമാറിന്റെ രാഷ്ട്രീയജീവിതം ഉജ്വലമായിരുന്നു. നിരവധി തവണ പൊലീസ് മർദനം ഏറ്റുവാങ്ങി. ജയിൽവാസവും അനുഭവിച്ചു. എസ്‌എഫ്‌ഐയുടെയും പിൽക്കാലത്ത് ഡിവൈഎഫ്‌ഐയുടെയും ജ്വലിക്കുന്ന നേതൃത്വമായി. 1986ൽ കരുനാഗപ്പള്ളിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ്‌ പ്രസിഡന്റായത്‌. കരിങ്ങന്നൂർ മുരളി ആയിരുന്നു ജില്ലാ സെക്രട്ടറി. 
ട്രേഡ് യൂണിയൻ രംഗത്തും സജീവമായ മോഹൻകുമാർ സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. അവസാനനാളുകളിൽ രോഗബാധിതനായതോടെ സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കാനായില്ല. മരിക്കുമ്പോൾ കൊല്ലം ടൗൺ ലോക്കലിലെ പണ്ടകശാല ബ്രാഞ്ച്‌ അംഗമാണ്‌. മോഹൻകുമാറിനെ കാണാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയും മുൻ മന്ത്രി ജി സുധാകരനും പലപ്പോഴും വീട്ടിലെത്തിയിരുന്നു. പഴയകാല എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും എത്തുമായിരുന്നു. എം എ ബേബിക്കുവേണ്ടി മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ പുഷ്പചക്രം സമർപ്പിച്ചു. വി മോഹൻകുമാറിന്റെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോഅംഗം എം എ ബേബി, ജില്ലാ സെക്രട്ടറി എസ് സുദേവന്‍, മുതിർന്ന നേതാവ്‌ പി കെ ഗുരുദാസൻ  എന്നിവര്‍ അനുശോചിച്ചു. വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന്‌ ശക്തമായ നേതൃപാടവത്തിന്‌ ഉടമയായ മോഹൻകുമാറിന്റെ വിയോഗംഇടതുപക്ഷ പ്രസ്ഥാനത്തിന്‌ നികത്താനാകാത്ത നഷ്ടമാണെന്ന്‌  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top