15 November Friday
വൃക്ക നൽകാൻ ചേച്ചിയുണ്ട്

അഞ്ജലിക്കിനി വേണം 
സുമനസ്സുകളുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2022

 

എഴുകോൺ
പുത്തൂർ എസ്എൻ പുരം (പുന്തലക്കോട്ട് ഭാഗം) ചരുവിള പുത്തൻവീട്ടിൽ അഞ്ജലി (24) ജീവിതം തിരികെപ്പിടിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഇരുവൃക്കകളും തകരാറിലായ അഞ്ജലിക്ക്‌ വൃക്ക നൽകാൻ സഹോദരി ശരണ്യ തയ്യാറാണ്. ഒരേ രക്തഗ്രൂപ്പുള്ളവരാണ് അഞ്ജലിയും ശരണ്യയും. മറ്റു പരിശോധനകളും നടന്നു. എന്നാൽ, വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ചെലവ് കണ്ടെത്താനുള്ള വിഷമത്തിലാണ് അഞ്ജലിയുടെ കുടുംബം. ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി സുനിൽ ഡ്രൈവറാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ജലി. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ആവശ്യമുണ്ട്. മകൾ ഒരു വയസ്സുകാരി അദ്വികയെ ഉള്ളുതുറന്ന് താലോലിക്കാൻ പോലും അഞ്ജലിക്കു കഴിയുന്നില്ല. വൃക്ക മാറ്റി വച്ചാൽ അഞ്ജലി ജീവിതത്തിന്റെ സന്തോഷത്തിലേക്ക് മടങ്ങിവരും. ചികിത്സച്ചെലവ് കണ്ടെത്താൻ ഫെഡറൽ ബാങ്ക് നെന്മാറ ശാഖയിൽ അക്കൗണ്ട്‌ തുറന്നു.
അക്കൗണ്ട് നമ്പർ: 15580100054257
ഐഎഫ്‌എസ്‌സി കോഡ്‌: FDRL O001558
ഗൂഗിൾപേ: 9744130298.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top