19 September Thursday

കല്ലട്ര ഇനി കേരള ബ്രാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

സംസ്ഥാന സർക്കാരിന്റെ മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കറ്റ്‌ മന്ത്രി പി രാജീവിൽനിന്ന് കല്ലട്രാസ്‌ ക്രിസ്റ്റൽ ബ്രാൻഡ്‌ ഉടമ കെ എം അബ്ബാസ്‌ ഏറ്റുവാങ്ങുന്നു

കാസർകോട്‌
മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കറ്റ്‌ നേടി കല്ലട്രാസ്‌ ക്രിസ്റ്റൽ ബ്രാൻഡ്‌ വെളിച്ചെണ്ണ. സംസ്ഥാന സർക്കാർ സംരംഭകരുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയ കേരള ബ്രാൻഡിങ്ങിന്റെ ആദ്യഘട്ടത്തിലാണ്‌ നേട്ടം. 
കല്ലട്രാസ്‌ ക്രിസ്റ്റൽ ബ്രാൻഡ്‌ ഉൾപ്പെടെ സംസ്ഥാനത്തെ ആറ്‌ സംരംഭങ്ങൾക്കാണ്‌  സർട്ടിഫിക്കറ്റ്‌ ലഭിച്ചത്‌. മാങ്ങാട്‌ സ്വദേശി കെ എം അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള കല്ലട്രാസ്‌ ക്രിസ്റ്റൽ ബ്രാൻഡ്‌ വെളിച്ചെണ്ണ മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കറ്റ്‌ ലഭിക്കുന്ന ജില്ലയിലെ ആദ്യ സ്ഥാപനമാണ്‌. 1992 ലാണ്‌ മാങ്ങാട്‌ വെടിക്കുന്നിൽ  ഓയിൽ മിൽ ആരംഭിക്കുന്നത്‌. അന്നത്തെ കലക്ടർ കമാൽകുട്ടിയാണ്‌ ഉദ്‌ഘാടനം ചെയ്തത്‌.  ഗുണമേന്മയുള്ള കൊപ്ര ജില്ലയിലെ വിവിധ യൂണിറ്റുകളിൽനിന്നും ശേഖരിക്കും.  
ഏഴ്‌ ജോലിക്കാരടങ്ങുന്ന സംഘമാണ്‌  കൊപ്ര ശേഖരിക്കുന്നതും എണ്ണ നിർമിക്കുന്നതും. നിർമാണം പൂർണമായും യന്ത്രസഹായത്തോടെ. കൊപ്ര ഡ്രയറിൽ ഇട്ട്‌ വീണ്ടും ഉണക്കിയെടുത്ത്‌ ജലാംശം പൂർണമായും ഇല്ലാതാക്കും. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ പുല്ലൂരിലെ അഗ്‌മാർക്‌ ലബോറട്ടറിയിൽ പരിശോധന നടത്തിയ ശേഷമാണ്‌ വിതരണക്കാരിലെത്തുക. കുപ്പിയിലും പാക്കറ്റുകളിലും കാനുകളിലും വെളിച്ചെണ്ണ ലഭിക്കും. കുപ്പി ഒരു ലിറ്ററിന്‌ 195 രൂപയും അര ലിറ്ററിന്‌ 100 രൂപയും പാക്കറ്റിന്‌ ഒരു ലിറ്ററിന്‌ 185 രൂപയും അര ലിറ്ററിന്‌ 95 രൂപയും കാനിന്‌ ഒരു ലിറ്ററിന്‌ 205 രൂപയും രണ്ട്‌ ലിറ്ററിന്‌ 400 രൂപയും അഞ്ച്‌ ലിറ്ററിന്‌ 950 രൂപയുമാണ്‌ വില.  തേങ്ങാ പാൽ, പൊടി, വെള്ളം, വിനഗിർ എന്നിവ ഉൽപാദിപ്പിപ്പിച്ച്‌ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സ്ഥാപനം. മെയഡ്‌ ഇൻ കേരള സർട്ടിഫിക്കറ്റ്‌ തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ മന്ത്രി പി രാജീവ്‌ കൈമാറി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top