20 September Friday
പൊതു ആവശ്യ ഫണ്ട് അഞ്ചാം ​ഗഡു

‌ജില്ലയ്ക്ക് അനുവദിച്ചത് 19.63 കോടി‌

എ എസ് ജിബിനUpdated: Saturday Aug 24, 2024
തൃശൂർ
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതു ആവശ്യ ഫണ്ടിന്റെ അഞ്ചാം ഗഡുവായി അനുവദിച്ചത്  19.63 കോടി (19,63,53,900 രൂപ).  ചില തദ്ദേശ സ്ഥാപനങ്ങൾ എൻജിനിയറിങ് വിഭാ​ഗത്തിന്റെ ശമ്പളച്ചെലവ്  സർക്കാരിന് നൽകുന്നില്ല. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒഴികെ ബാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയിൽനിന്ന് ശമ്പളച്ചെലവ് കുറച്ചാണ് പൊതുആവശ്യ ഫണ്ട് ലഭിച്ചത്. ജില്ലയ്ക്ക് ആകെ 18.26 കോടി (18,26,57,485 രൂപ) ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഫണ്ടുപോലെ പൊതു ആവശ്യഫണ്ട് ഉപയോ​ഗിക്കാം. 
ത-ൃശൂർ കോർപറേഷന് 1.84 കോടിയാണ് (1,84,14,200 രൂപ) അനുവദിച്ചത്. ഇതിൽനിന്ന് എൻജിനിയറിങ് വിങ്ങിന്റെ ശമ്പളച്ചെലവായ 59,48,445 രൂപ  (59.48 ലക്ഷം) കുറവ് വരുത്തി. ‌1,24,65,755 രൂപ (1.24കോടി) ലഭിച്ചു. ഏഴ് മുൻസിപ്പാലിറ്റികൾക്കായി 2.33 കോടിയാണ് (2,33,89,200 രൂപ) വകയിരുത്തിയിരിക്കുന്നത്. ഇതിൽ നിന്ന്  59,88,835 രൂപ (59.88ലക്ഷം) കുറവുവരുത്തി. 1.74 കോടി (1,74,00,365 രൂപ) ലഭിച്ചു. ഗുരുവായൂർ (27,71,904), ചാവക്കാട് (15,65,607), കൊടുങ്ങല്ലൂർ (31,85,345), ചാലക്കുടി (19,79,276), ഇരിങ്ങാലക്കുട (24,89,290), കുന്നംകുളം (19,59,719),   വടക്കാഞ്ചേരി  (34,49,224) എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റികൾക്ക്‌ പൊതു ആവശ്യഫണ്ട് ലഭിച്ചത്.
തൃശൂർ ജില്ലാ പഞ്ചായത്തിന് 50,37,000 രൂപ (50.37ലക്ഷം) ലഭിച്ചു. 16 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 1.05 കോടി (1,05,56,800 രൂപ) ലഭിച്ചു. ചാവക്കാട് , ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, പുഴയ്ക്കൽ, മുല്ലശ്ശേരി, തളിക്കുളം, അന്തിക്കാട്, ചേർപ്പ്, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്ക് 6,59,800 രൂപ വീതമാണ് ലഭിച്ചത്.
86 പഞ്ചായത്തുകൾക്കായി 13.89 കോടി (13,89,56,700 രൂപ) അനുവദിച്ചു. ഇതിൽ നിന്ന് ശമ്പള‌ച്ചെലവ് കുറവ് വരുത്തിയപ്പോൾ പഞ്ചായത്തുകൾക്ക് ആകെ 13.71 കോടി (13,71,97,565 രൂപ) ലഭിച്ചു. കാട്ടാകാമ്പാൽ, വള്ളത്തോൾന​ഗർ, മാടക്കത്തറ, പാവറട്ടി, വാടാനപ്പള്ളി, വലപ്പാട്, ചേർപ്പ്, കൊടകര, പറപ്പൂക്കര, വെള്ളാങ്ങല്ലൂർ, ശ്രീനാരായണപുരം, മാള എന്നീ പഞ്ചായത്തുകൾക്ക് 8206 രൂപ വീതം ശമ്പളച്ചെലവായി കുറച്ചു. പുന്നയൂർക്കുളം (1,50,802), വടക്കേക്കാട് (68,776), പാണഞ്ചേരി (1,45,648), വേളൂക്കര (9 പൊതു ആവശ്യഫണ്ട് ലഭിച്ചത്.
തൃശൂർ ജില്ലാ പഞ്ചായത്തിന് 50,37,000 രൂപ (50.37ലക്ഷം) ലഭിച്ചു. 16 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 1.05 കോടി (1,05,56,800 രൂപ) ലഭിച്ചു. ചാവക്കാട് , ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, പുഴയ്ക്കൽ, മുല്ലശ്ശേരി, തളിക്കുളം, അന്തിക്കാട്, ചേർപ്പ്, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്ക് 6,59,800 രൂപ വീതമാണ് ലഭിച്ചത്.
86 പഞ്ചായത്തുകൾക്കായി 13.89 കോടി (13,89,56,700 രൂപ) അനുവദിച്ചു. ഇതിൽ നിന്ന് ശമ്പള‌ച്ചെലവ് കുറവ് വരുത്തിയപ്പോൾ പഞ്ചായത്തുകൾക്ക് ആകെ 13.71 കോടി (13,71,97,565 രൂപ) ലഭിച്ചു. കാട്ടാകാമ്പാൽ, വള്ളത്തോൾന​ഗർ, മാടക്കത്തറ, പാവറട്ടി, വാടാനപ്പള്ളി, വലപ്പാട്, ചേർപ്പ്, കൊടകര, പറപ്പൂക്കര, വെള്ളാങ്ങല്ലൂർ, ശ്രീനാരായണപുരം, മാള എന്നീ പഞ്ചായത്തുകൾക്ക് 8206 രൂപ വീതം ശമ്പളച്ചെലവായി കുറച്ചു. പുന്നയൂർക്കുളം (1,50,802), വടക്കേക്കാട് (68,776), പാണഞ്ചേരി (1,45,648), വേളൂക്കര (97,599 ), കൊടശ്ശേരി (68,776),  കൊരട്ടി (2,43,222) എന്നീ പഞ്ചായത്തുകൾക്കും ശമ്പളച്ചെലവ് കുറച്ചിട്ടുണ്ട്.  
7,599 ), കൊടശ്ശേരി (68,776),  കൊരട്ടി (2,43,222) എന്നീ പഞ്ചായത്തുകൾക്കും ശമ്പളച്ചെലവ് കുറച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top