19 September Thursday

20 ശതമാനം റിബേറ്റ്‌ കൈത്തറി മേളക്ക്‌ 
ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കണ്ണൂർ
സംസ്ഥാന കൈത്തറി ഓണം വിപണന മേള കണ്ണൂർ പൊലീസ് മൈതാനിയിൽ ശനിയാഴ്ച തുടങ്ങുമെന്ന് ജില്ലാ വ്യവസായകേന്ദ്രം മാനേജർ കെ എസ് അജിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവയ്ക്ക് പുറമെ കരകൗശല സംഘങ്ങൾ, ഇത്തര സംസ്ഥാന കൈത്തറി,  കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ മേളയിലുണ്ടാകും.
     സെപ്തംബർ 14 വരെയാണ് മേള. കഴിഞ്ഞ ഓണത്തിന് മേളയിൽ 5.07 കോടിയുടെ വിറ്റുവരവാണുണ്ടായത്‌. ഇത്തവണ പത്തുകോടിയുടെ വരവാണ് പ്രതീക്ഷിക്കുന്നത്. 20 ശതമാനം റിബേറ്റിലാണ് വിൽപ്പന. 1,000 രൂപയുടെ ഉൽപ്പന്നം വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും കൈത്തറി വികസന സമിതിയുമാണ്‌ സംഘാടകർ. നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ്‌ പ്രോഗ്രാം സ്കീമിൽ ഉൾപ്പെടുത്തി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ  സാമ്പത്തിക സഹായത്തോടെയാണ് മേള.
  ശനി വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  ഉദ്‌ഘാടനം ചെയ്യും. കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയാകും. യുവ നെയ്‌ത്തുകാരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ സി ഗിരിവർമ, എസ് കെ സുരേഷ് കുമാർ, കൊല്ലോൻ മോഹനൻ, കെ കെ ശ്രീജിത്‌ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top