18 December Wednesday

കതിരൂർ ബാങ്ക്‌ വിളിക്കുന്നു വയനാടിനെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി നൽകുന്ന 10 ലക്ഷം രൂപ പ്രസിഡന്റ്‌ കെ സുധീർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

 തലശേരി 

വയനാട്ടിലെ ദുരന്തബാധിതർക്ക് തണലൊരുക്കുകയാണ്‌ കതിരൂർ സർവീസ് സഹകരണ ബാങ്ക്. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട മൂന്ന്‌ കുടുംബങ്ങൾക്ക്  ബാങ്കിന്റെ ഉടമസ്ഥതയിലുള്ള  കതിരൂരിലെ മൂന്ന് വീടുകൾ ഒരു വർഷത്തേക്ക് താമസത്തിന് നൽകും. ഒരു വർഷത്തേക്കുള്ള കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കും. കതിരൂരിലെ ജനങ്ങളുടെ സ്‌നേഹത്തണലിലേക്കാണ്‌ ഈ നാട്‌ ദുരിതബാധിതരെ വിളിക്കുന്നത്‌. സർക്കാരിന്റെ താൽക്കാലിക പുനരധിവാസ പദ്ധതിക്കൊപ്പം കൈകോർത്താണ് ബാങ്ക്‌ സന്നദ്ധത  പ്രകടിപ്പിച്ചത്‌. ശ്രീജിത്ത് ചോയന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12 ലക്ഷം രൂപ ബാങ്ക് നേരത്തെ നൽകിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top