24 November Sunday

ഇരട്ടകൾ സേനയിൽ ഇരട്ടിയാണ്‌ സന്തോഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഹരിത്‌ നാഥും ശരത്‌ നാഥും കുടുംബത്തിനൊപ്പം

ധർമശാല
ജനനംതൊട്ട്‌ സർവതിലും ഉണ്ണിക്കുട്ടനും  മണിക്കുട്ടനും ഒറ്റക്കെട്ടാണ്‌.  നാടിന്‌ കാവലാളാകുന്നതിലും ഇവർ ഒന്നിച്ചുതന്നെ. കൊട്ടിയൂർ അമ്പലത്തിനുസമീപത്തെ കോലാട്ട്‌ വീട്ടിലെ കെ ഹരിത്‌ നാഥ്  (ഉണ്ണിക്കുട്ടൻ), കെ  ശരത്‌ നാഥ്  (മണിക്കുട്ടൻ) എന്നിവരാണ്‌  പൊലീസ് സേനയുടെ ഭാഗമായത്‌.  മാങ്ങാട്ടുപറമ്പ് കെഎപി  നാലാംബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിങ്‌ ഔട്ട് പരേഡിൽ  ഈ ഇരുപത്തിയഞ്ചുകാർ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്‌ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച്‌ പൊലീസ് സേനയിൽ അംഗമായി.  ഇരുവരും ബിബിഎ ബിരുദധാരികളാണ്‌.  അച്ഛൻ കോലാട്ട് രഘുനാഥൻ (ഡ്രൈവർ),  അമ്മ -സുധ, സഹോദരി ഹരിത നാഥ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top