17 September Tuesday

സംഗീത് സാഗർ 
കേരള ടീമിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
തലശേരി
അഹമ്മദാബാദിൽ തുടങ്ങുന്ന 19 വയസ്സിൽതാഴെയുള്ള ആൺകുട്ടികളുടെ അഖിലേന്ത്യാ  ക്രിക്കറ്റിലെ  കേരള ടീമംഗവും മുഖ്യപരിശീലകനും തലശേരിക്കാർ.  സംഗീത് സാഗർ, കോച്ച്‌  മസർ മൊയ്തു എന്നിവരാണ്‌ ടീമിൽ. ബറോഡ, ബംഗാൾ, മുംബൈ ടീമുകളടങ്ങിയ ഗ്രൂപ്പ് ബി-യിലാണ് കേരളം. 
  കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി ഗിരീഷ്‌കുമാറിന്റെയും കെ കെ ഷിജിനയുടെയും മകനും തലശേരി സെന്റ്‌ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാർഥിയുമാണ്‌ സംഗീത്‌.  ഓപ്പണിങ് ബാറ്റ്സ്‌മാനാണ്‌. കഴിഞ്ഞവർഷം കുച്ച് ബെഹാർ ട്രോഫി കേരള ടീമിലും  വിജയ് മർച്ചന്റ് ട്രോഫി കേരള ടീമിലും അംഗമായിരുന്നു. തലശേരി ബികെ 55 ക്രിക്കറ്റ് ക്ലബ് താരമാണ്.  കഴിഞ്ഞ സീസണിൽ 16 ൽതാഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിന്റെ മുഖ്യപരിശീലകനായിരുന്നു മസർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top