23 December Monday

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ 
ഗൗരിദർശന വള എഴുന്നള്ളത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വള എഴുന്നള്ളത്തിൽ യു പ്രതിഭ എംഎൽഎ ദീപം തെളിക്കുന്നു

മങ്കൊമ്പ്
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരി ദർശന വള എഴുന്നള്ളത്ത് നടന്നു. വെള്ളി പുലർച്ചെ അഞ്ചിന്‌ അഷ്‌ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന്‌ നിരവധി പേർ പങ്കെടുത്തു. 
പഞ്ചവാദ്യം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെയാണ്‌ ഗൗരിദർശന വള എഴുന്നള്ളത്ത്. 108 കലശാഭിഷേകം, ദേവീ ഭാഗവത പാരായണം എന്നിവയുമുണ്ടായി. ആനക്കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ വള പ്രതിഷ്‌ഠിച്ചു.
യു പ്രതിഭ എംഎൽഎ ദീപം തെളിച്ചു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്‌ണൻനമ്പൂതിരി, കാര്യദർശി മണിക്കുട്ടൻനമ്പൂതിരി, അശോകൻനമ്പൂതിരി, രഞ്‌ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻനമ്പൂതിരി എന്നിവർ നേതൃത്വംനൽകി. 
ക്ഷേത്രപരിസരത്തെ ചക്കുളത്തമ്മ വ്യാപാരി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. 
കൂട്ടായ്‌മയിലെ അംഗങ്ങൾ തങ്ങളുടെ വരുമാനത്തിൽനിന്ന്‌ സ്വരൂപിച്ച 10,000 രൂപയുടെ ചെക്ക് യു പ്രതിഭ എംഎൽഎയ്‌ക്ക്‌ കൈമാറി. അജിത്ത്‌ പിഷാരത്ത്, വ്യാപാരി കൂട്ടായ്‌മ സെക്രട്ടറി കെ സതീഷ്‌കുമാർ, വിജയകുമാർ, ബി പ്രസന്നകുമാർ, പി കെ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top