22 December Sunday

അമ്പത്തൊന്ന് സാഹിത്യോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കുന്നം ബിഎഡ് സെന്ററിൽ അമ്പത്തൊന്ന് സാഹിത്യോത്സവ സമാപനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള സർവകലാശാലയുടെ കീഴിലുള്ള കുന്നം അധ്യാപക പഠന കലാലയത്തിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ ക്യാമ്പ് സമാപിച്ചു. കുന്നം ഫെസ്‌റ്റിവൽ ഓഫ് ലെറ്റേഴ്സ് (കെഎഫ്എൽ) അമ്പത്തൊന്ന് സാഹിത്യോത്സവം സമാപനസമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്‌തു. 
എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. കുന്നം അധ്യാപക പഠന കലാലയത്തിൽ സെമിനാർ ഹാളും ഓഡിറ്റോറിയവും നിർമിക്കാൻ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ 75 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു. 
കേരള സർവകാശാല സിൻഡിക്കറ്റംഗം ആർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എഴുത്താൾ പുരസ്‌കാരം കേരളത്തിലെ അധ്യാപക- വിദ്യാർഥികളിൽനിന്ന്‌ ഏറ്റവും മികച്ച കഥാകൃത്തായി തെരഞ്ഞെടുത്ത കാഞ്ഞങ്ങാട് കണ്ണൂർ സർവകലാശാല അധ്യാപക പഠനകേന്ദ്രത്തിലെ അധ്യാപക വിദ്യാർഥി ഒ ബി അജിത്ത്കുമാറിന് മന്ത്രി കൈമാറി. പ്രിൻസിപ്പൽ ഡോ. എസ് രശ്‌മി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top