മാന്നാർ
ബഹിരാകാശ ദിനത്തിൽ ചാന്ദ്രമനുഷ്യനെത്തിയത് കുട്ടികളിലും അധ്യാപകരിലും കൗതുകമായി. മാന്നാർ നാഷണൽ ഗ്രന്ഥശാലയും ശാസ്‌ത്ര സാഹിത്യ പരിഷത്തും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. മാന്നാർ ശ്രീ ഭുവനേശ്വരി സ്‌കൂൾ, മുട്ടേൽ എംഡി എൽപിഎസ് എന്നിവിടങ്ങളിലാണ് ചാന്ദ്രമനുഷ്യനെത്തിയത്. ചന്ദ്രനിൽ വെള്ളമുണ്ടോ, ഭൂമിയിൽനിന്ന് ചന്ദ്രൻ അകലുകയാണോ, അവിടെ ആകാശവും നക്ഷത്രങ്ങളുമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ വിദ്യാർഥികളിൽ ഉയർന്നു.
ചാന്ദ്രമനുഷ്യനുവേണ്ടി ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ഉത്തരങ്ങൾ നൽകി. വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. നാഷണൽ ഗ്രന്ഥശാലാ സെക്രട്ടറി എൽ പി സത്യപ്രകാശ്, പരിഷത്ത് മേഖലാ സെക്രട്ടറി പി കെ ശിവൻകുട്ടി, ശ്രീഭുവനേശ്വരി സ്‌കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ആർ രാജീവൻ, എംഡി എൽപിഎസ് പ്രധാനാധ്യാപിക ജി മറിയം, വിപിൻ വി നാഥ്, പരിഷത്ത് യൂണിറ്റ് സെക്രട്ടറി മോനു ജോൺ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..