പത്തനംതിട്ട
പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട നിർമാണം തുടങ്ങി. സ്‌റ്റാൻഡിന്റെ വടക്ക് ഭാഗത്തെ രണ്ട് യാർഡുകളുടെ നിർമാണമാണ് രണ്ടാം ഘത്തിൽ നടക്കുക. തറ നിരപ്പാക്കുന്ന ജോലികളാണ് തുടങ്ങിയത്. ഒരു കോടി രൂയാണ് രണ്ടാം ഘട്ടത്തിന്റെ ചെലവ്.
ഒന്നാം യാർഡിലെ പോലെ ഇന്റർലോക്ക് വിരിച്ചാണ് രണ്ടാം യാർഡും പുനർനിർമിക്കുന്നത്. മൂന്നാമത്തെ യാർഡിനോട് (വടക്കേ അറ്റത്തെ യാർഡ്) ചേർന്ന വളവ് വരെയുണ്ടാകും. മൂന്നാം യാർഡിൽ പൂർണാമായും ബിഎം ആൻഡ് സി നിലവാരത്തിലെ ടാറിങാണ്. ഒന്നാമത്തെ യാർഡിന്റെ പുനരുദ്ധാരണം നടത്തി കഴിഞ്ഞയാഴ്‌ച തുറന്നു കൊടുത്തിരുന്നു. പ്രവേശന കവാടവും ലാൻഡ് സ്‌കേപ്പിങും ഉൾപ്പെടെ നിർമിച്ചിരുന്നു. മൂന്ന് കോടി രൂപ ചെലവിലാണ് ഈ ഘട്ടത്തിന്റെ നിർമാണം നടത്തിയത്.
ക്രമേണ തറ താഴ്ന്നുകൊണ്ടിരുന്ന സ്‌റ്റാൻഡിൽ വിദഗ്‌ധ സാങ്കേതിക പഠനം നടത്തിയതിനൊടുവിലാണ് പുനർനിർമാണത്തിന് പദ്ധതിയിട്ടത്. ഒരുതരത്തിലും വെള്ളം താഴാതെ ഒഴുകി പോകാന്‍ ഓടയും നിർമിച്ചു. യാർഡുകളുടെ നിർമാണം മൂലം ബസുകൾക്ക് കയറിയിറങ്ങുന്നതിന് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് നിർമാണം രണ്ട് ഘട്ടങ്ങളിലായി നടത്തുന്നത്.
സ്‌റ്റാൻഡിന്റെ പിറകില്‍ 100 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഉൾപ്പെടെ ഉദ്യാനവും ഒരുങ്ങുന്നുണ്ട്.5 0 ലക്ഷം രൂപ ചെലവിലാണ് ഇത് നിർമിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..