24 November Sunday

ആത്മീയ മേഖലയിലുള്ളവര്‍ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണം: പിണറായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രം 50 നിര്‍ധന കുടുംബങ്ങള്‍ക്ക് നൽകുന്ന ഭൂമിയുടെ രേഖ കൈമാറലും സാന്ത്വന കേന്ദ്രങ്ങളുടെ 25–--ാം വാര്‍ഷികാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ആത്മീയ മേഖലയിലുള്ളവര്‍ മനുഷ്യന്റെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി മുരിങ്ങൂർ ഡിവൈൻ കേന്ദ്രം 50 നിർധന കുടുംബങ്ങൾക്ക് നൽകുന്ന ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങും 14 സാന്ത്വന കേന്ദ്രങ്ങളുടെ 25–--ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള  പ്രവർത്തനങ്ങൾക്കായി ഡിവൈൻകേന്ദ്രത്തിനും വിൻസെൻഷ്യൻ കോൺ​ഗ്രി​ഗേഷനും കത്തോലിക്ക സഭയ്ക്കും സർക്കാരുമായി സഹകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു..
ഡിവൈൻ കേന്ദ്രം ഇം​ഗ്ലീഷ് വിഭാ‌​ഗം ഡയറക്ടർ  ഡോ. അ​ഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷവും വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോൽ സമർപ്പണവും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.  മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്‌, ഡീൻ കുര്യാക്കോസ്, ജോസ് കെ മാണി, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മൻ,  തോമസ് ഉണ്ണിയാടൻ, തോമസ് ചാഴിക്കാടൻ, അഡ്വ. ചാർളി പോൾ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത, ഡിവൈന്‍ കേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. ബിനോയ് പാറപ്പുറം, പി ജെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.  ഫാ. അഗസ്തിൻ വല്ലൂരാനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top