23 December Monday

അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ 
അനുസ്‌മരണവും ജീവിതശൈലീ രോഗനിർണയ ക്യാമ്പും ഹരിപ്പാട് എടിഒ കെ പി ഷിബു ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് 
കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു. ജീവിതശൈലീ രോഗനിർണയ ക്യാമ്പും നടന്നു. ഹരിപ്പാട് എടിഒ കെ പി ഷിബു ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് എ മനാഫ് അധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റ്‌ ഇ ബി വേണുഗോപാൽ അഴീക്കോടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. 
ജില്ലാ സെക്രട്ടറി എ അൻസാർ, ട്രഷറർ ആർ ജയൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമ്യ രാജു, യൂണിറ്റ് വൈസ്‌പ്രസിഡന്റ്‌ സി എം അൻസാരി  എന്നിവർ സംസാരിച്ചു. ഡോ. ശർമ ക്യാമ്പ്‌ നയിച്ചു. യൂണിറ്റ് സെക്രട്ടറി ദീപ് ജനാർദനൻ സ്വാഗതവും  ജോയിന്റ്‌ സെക്രട്ടറി പി എസ് ജയൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top