23 December Monday

വയനാടിന്‌ സഹായവുമായി കീരിക്കാട് മഹല്ല്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കീരിക്കാട് മഹല്ല് ചാരിറ്റബിൾ സൊസെറ്റി നൽകിയ സംഭാവന യു പ്രതിഭ എംഎൽഎ ഏറ്റുവാങ്ങുന്നു

കായംകുളം  
കീരിക്കാട് മഹല്ല് ചാരിറ്റബിൽ സൊസെറ്റി മഹല്ല്ഇഖ്റഅ് 2024 മെറിറ്റ് അവാർഡ് വിതരണവും വയനാട് ഫണ്ട് കൈമാറലും നടന്നു. പൊതുസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജമാഅത്ത് വൈസ്‌പ്രസിഡന്റ്‌ പി എ ഖാദർ അധ്യക്ഷനായി. സൊസൈറ്റി നൽകിയ വയനാട് ഫണ്ടും ഏറ്റുവാങ്ങി. 
മെറിറ്റ് അവാർഡ് വിതരണം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ എഹക്കിം ഉദ്ഘാടനംചെയ്‌തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാറും എസ്എസ്എൽസി അവാർഡ് വിതരണം നഗരസഭാ കൗൺസിലർ എ ജെ ഷാജഹാനും നടത്തി. 
  ജമാഅത്ത് സെക്രട്ടറി ഹുസൈൻ മരങ്ങാട്, ചീഫ് ഇമാം ശിഹാബുദ്ദീൻ സഖാഫി, സൈനുൽ അബ്ദീർ, സൈഫുദ്ദീൻ, ജമാഅത്ത് സെക്രട്ടറി ഹുസൈൻമരങ്ങാട്, ട്രഷറർ ഒ ഹാലിദ്, ജോയിന്റ്‌ സെക്രട്ടറി നാസർ ബാബു ചെമ്പകപ്പള്ളി, കൗൺസിലർ നവാസ് മുണ്ടകത്തിൽ, അജി മംഗലത്ത്, സുനീർ പുത്തൻകണ്ടം, ഇർഷാദ് ഷംലാസ്, സുനീർ കൊച്ചു തെക്കതിൽ, താജുദ്ദീൻ ഇല്ലിക്കുളം, മുഹമ്മദ് സ്വാലിഹ് ഫൈസി, ഷിഹാബുദ്ദീൻ മുസ്ലിയാർ കീരിക്കാട് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top